
പ്രണയപ്പകയിൽ വീണ്ടും കൊലപാതകം; പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; ആക്രമണം പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ
സ്വന്തം ലേഖകൻ
പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി.
പ്രണയപകയാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സഹപാഠിയും കൂത്താട്ടുകുളം സ്വദേശിയുമായ അഭിഷേകാണ് ആക്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം കളപുരയ്ക്കല്‍ നിതിനമോള്‍(22) ആണ് കൊല്ലപ്പെട്ടത്. ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തറുത്തത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൊലപാതകം.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി ആക്രമിക്കുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു പ്രതി കൃത്യം നടത്തിയത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.
മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനി ആണ് നിതിന മോള്‍
ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Third Eye News Live
0