
യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കടത്താൻ ശ്രമം : 2 പേർ പിടിയിൽ
മുംബൈ: കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കൊണ്ടുപോകുകയായിരുന്ന രണ്ട് പേരെ മുംബെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ് പ്രവീൺ ചാവ്‌ഡ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ദാദർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് നടത്തിയ ലഗേജ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്രതീക്ഷിതമായി സ്യൂട്ട്കേസിൽ നിന്നും രക്തം പുറത്ത് വരുന്നത് കണ്ടാണ് പരിശോധിച്ചന നടത്തിയത്.
തുടർന്ന് കൊല്ലപ്പെട്ടത് അർഷാദ് അലി ഷേഖ് എന്ന യുവാവാണെന്ന് വ്യക്തമായി. പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0