കോടീശ്വരനായ കാമുകനു വേണ്ടി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി: യുവതിയ്ക്ക് ജീവപര്യന്തം; കാമുകൻ രക്ഷപെട്ടു

സ്വന്തം ലേഖകൻ

പറവൂർ: യുകെയിൽ കോടീശ്വരനായ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭാര്യയ്ക്ക് ജീവപര്യന്തം. കാക്കനാട് സ്വദേശി സജിതയെ(39)യാണ് എറണാകുളം വടക്കൻപറവൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സജിതയുടെ കാമുകനും യുകെയിലെ സെയിൽ്‌സ് മാനുമായ ടിസൺ കുരുവിളയെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. ടിസൺ കുരുവിളയ്‌ക്കൊപ്പം ജീവിക്കാൻ സജിത ഭർത്താവ് പോൾ വർഗീസിനെ ഉറക്ക ഗുളിക നൽകിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുകെയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ടിസണും സജിതയും ഫോണിലൂടെയാണ് അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ വളരെയധികം ആത്മബന്ധമുണ്ടായി. നഗ്നചിത്രങ്ങൾ അടക്കം ഇരുവരും കൈമാറിയിരുന്നതായാണ് പൊലീസ് കേസ്. ടിസൺ നാട്ടിലെത്തുമ്പോഴെല്ലാം ഇരുവരും തമ്മിൽ കണ്ടിരുന്നു. ഇതിനിടെയാണ് ഈ വിവരങ്ങളെല്ലാം ഭർത്താവ് പോൾ വർഗീസ് അറിഞ്ഞത്്. ഇതോടെ ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയ ശേഷം സജിത ഭർത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ബന്ധുക്കളോട് പോൾ വർഗീസ് തൂങ്ങി മരിച്ചുവെന്ന് അറിയിച്ചു.
എന്നാൽ, പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സജിത പിടിയിലായത്.
ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും നിർണായകമായി.
എന്നാൽ, തെളിവ് നശിപ്പിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും സജിത ബോധപൂർവമായ ശ്രമം നടത്തിയെന്ന് കോടതി കണ്ടെത്തി.തുടർന്ന് സജിതയെ കുറ്റക്കാരിയെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യവും കോടതി അംഗീകരിച്ചു

പറവൂർ: യുകെയിൽ കോടീശ്വരനായ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭാര്യയ്ക്ക് ജീവപര്യന്തം. കാക്കനാട് കൊച്ചെറിയിൽ സജിതയെ(39)യാണ് എറണാകുളം വടക്കൻപറവൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സജിതയുടെ കാമുകനും യുകെയിലെ സെയിൽ്‌സ് മാനുമായ ടിസൺ കുരുവിളയെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. ടിസൺ കുരുവിളയ്‌ക്കൊപ്പം ജീവിക്കാൻ സജിത ഭർത്താവ് പോൾ വർഗീസിനെ (42) ഉറക്ക ഗുളിക നൽകിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുകെയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ടിസണും സജിതയും ഫോണിലൂടെയാണ് അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ വളരെയധികം ആത്മബന്ധമുണ്ടായി. നഗ്നചിത്രങ്ങൾ അടക്കം ഇരുവരും കൈമാറിയിരുന്നതായാണ് പൊലീസ് കേസ്. ടിസൺ നാട്ടിലെത്തുമ്പോഴെല്ലാം ഇരുവരും തമ്മിൽ കണ്ടിരുന്നു. ഇതിനിടെയാണ് ഈ വിവരങ്ങളെല്ലാം ഭർത്താവ് പോൾ വർഗീസ് അറിഞ്ഞത്്. ഇതോടെ ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയ ശേഷം സജിത ഭർത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ബന്ധുക്കളോട് പോൾ വർഗീസ് തൂങ്ങി മരിച്ചുവെന്ന് അറിയിച്ചു.
എന്നാൽ, പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സജിത പിടിയിലായത്.
ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും നിർണായകമായി.
എന്നാൽ, തെളിവ് നശിപ്പിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും സജിത ബോധപൂർവമായ ശ്രമം നടത്തിയെന്ന് കോടതി കണ്ടെത്തി.തുടർന്ന് സജിതയെ കുറ്റക്കാരിയെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യവും കോടതി അംഗീകരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group