ഉപ്പുതറയിൽ യുവതി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; ഒളിവില്‍ പോയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

Spread the love

ഇടുക്കി: ഇടുക്കി ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷിച്ചിരുന്ന യുവതിയുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  മലേക്കാവിൽ സുബിനെ (രതീഷ്) യാണ്  ഇന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

സുബിന്റെ ഭാര്യ രജനി (38)യെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് സുബിനെ കാണാതാകുകയായിരുന്നു. സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. തുടർന്ന് സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്.

എന്നാൽ സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന സുബിൻ കഴിഞ്ഞ ദിവസം വീടിനു സമീപമെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് പരിസര പ്രദേശങ്ങളിൽ പോലീസ്  തെരച്ചിൽ നടത്തുന്നതിനിടെയാണ് അടുത്തുള്ള പുരയിടത്തിൽ സുബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group