പാലക്കാട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പ്രതിക്കായി തിരച്ചിൽ

Spread the love

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി പത്ത് മണിയോടെയാണ് ഒരാൾ സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു.

പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group