video
play-sharp-fill

ഭർത്താവിൻ്റെ അയൽവാസിയുമായി പ്രണയം; ഒടുവിൽ ഭർത്താവുമായി വേർപിരിഞ്ഞ് വാടക വീട്ടിലേക്ക് താമസം മാറി ; കറുകച്ചാലിൽ യുവതിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ അവിഹിതവും പ്രണയപ്പകയും

ഭർത്താവിൻ്റെ അയൽവാസിയുമായി പ്രണയം; ഒടുവിൽ ഭർത്താവുമായി വേർപിരിഞ്ഞ് വാടക വീട്ടിലേക്ക് താമസം മാറി ; കറുകച്ചാലിൽ യുവതിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ അവിഹിതവും പ്രണയപ്പകയും

Spread the love

കറുകച്ചാൽ: 35 കാരിയായ യുവതിയെ കാമുകൻ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയബന്ധം അവസാനിപ്പിച്ചതിൽ നിന്നുണ്ടായ പകയാണ് കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായരെ (35) കാമുകൻ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻകാമുകനായ മേലേട്ടുതകിടി അമ്ബഴത്തിനാൽവീട്ടിൽ അൻഷാദ് (37), ഇയാളോടൊപ്പം കാറിൽ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയിലെ ഇജാസ് (35) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അൻഷാദ് കാഞ്ഞിരപ്പള്ളിയിൽ ഓട്ടോ ഡ്രൈവറാണ്. വിവാഹിതയായ നീതു, ഭർത്താവിൽ നിന്ന് അകന്നു കഴിയുകയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

16 വർഷങ്ങൾക്ക് മുമ്പാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയായ രാജേഷുമായും വിവാഹിതരായത്. അന്നിവരുടെ അയല്‍വാസിയായിരുന്നു അൻഷാദ്. ഏകദേശം ഏഴ് വർഷങ്ങൾക്ക് മുൻപാണ് നീതുവും ഭർത്താവും വേർപിരിയാൻ തീരുമാനിച്ചത്. പിന്നീട് മക്കളുമായി നീതു കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിൽ എത്തി. ഈ കാലയളവിലാണ് നീതു അൻഷാദുമായി അടുത്ത സൗഹൃദത്തിലായത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഒന്നരവർഷം മുൻപ് നീതുവും കുടുംബവും വെട്ടിക്കാവുങ്കലിലേക്ക് താമസം മാറി. ഒരുവർഷം മുൻപ് ഇരുവരും തമ്മില്‍ പിണങ്ങി. കൂടാതെ അൻഷാദിനെ നീതു ഒഴിവാക്കാനും ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമരണമാണെന്നാണ് പൊലീസും നാട്ടുകാരും ആദ്യം സംശയിച്ചത്. എന്നാൽ ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാർ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. അദ്ദേഹത്തിന്റെ മൊഴി അന്വേഷണത്തിന് നിർണായക വഴികാട്ടിയായി മാറി.

സംഭവശേഷം വെട്ടിക്കാവുങ്കലില്‍നിന്ന് മല്ലപ്പള്ളി റോഡിലൂടെ അതിവേഗം ഓടിച്ചുപോയ കാർ മുക്കടയില്‍ ഉപേക്ഷിച്ച ശേഷം പ്രതികൾ ഓട്ടോയിലാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിലുള്ള ഇന്നോവ കാർ കണ്ടെത്താനായി നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. ഇതേത്തുടർന്ന് പൊലീസ് സംഭവ സ്ഥലത്തിന് സമീപത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് കെ.എല്‍.52 എസ് 3224 എന്ന നമ്പർ കണ്ടെത്തുകയും നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് കാർ എന്ന് കണ്ടെത്തി. ഇയാളില്‍ നിന്ന് വാടകയ്ക്കെടുത്ത കാർ പൊൻകുന്നം സ്വദേശിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പില്‍ നീതുവിന്റെ മൃതദേഹം സംസ്കരിച്ചു.