video
play-sharp-fill

കുടുംബ വഴക്ക്; റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥൻ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

കുടുംബ വഴക്ക്; റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥൻ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തലസ്ഥാനത്ത് ഗൃഹനാഥൻ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. തിരുവനന്തപുരം കാരേറ്റിന് സമീപം പേടികുളത്താണ് സംഭവം.

പേടികുളം സ്വദേശി രാജേന്ദ്രനാണ് ഭാര്യ ശശികല കൊലപ്പെടുത്തതിയ ശേഷം തൂങ്ങി മരിച്ചത്. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

രാജേന്ദ്രന്റെ രണ്ടാമത്തെ ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ച ശേഷമാണ് ശശികലയെ വിവാഹം ചെയ്തത്.

Tags :