
സ്വന്തം ലേഖിക
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി.
ഗോപി (76)നെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. 15 വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഭര്‍ത്താവിൻ്റെ വിഷമം കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ മകന്‍ വന്ന് നോക്കിയപ്പോഴാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുമതിയെ കുളക്കരയില്‍ കണ്ടെത്തി. വീട് പുതുക്കിപണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്ന സുമതിയെ കസ്‌റ്റഡിയിലെടുത്തു.