video
play-sharp-fill
കോട്ടയത്തെ കൂടത്തായി മോഡലിൽ സംശയമുന നീണ്ട അമ്മയും മകനും ജീവനൊടുക്കി: ഡൽഹിയിൽ ജീവനൊടുക്കിയത് ജോൺ വിൽസണിന്റെ രണ്ടാം ഭാര്യയും മകനും;  രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം വഴി മുട്ടി

കോട്ടയത്തെ കൂടത്തായി മോഡലിൽ സംശയമുന നീണ്ട അമ്മയും മകനും ജീവനൊടുക്കി: ഡൽഹിയിൽ ജീവനൊടുക്കിയത് ജോൺ വിൽസണിന്റെ രണ്ടാം ഭാര്യയും മകനും; രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം വഴി മുട്ടി

ക്രൈം ഡെസ്‌ക്
കോട്ടയം: കൂടത്തായി മോഡൽ കൊലപാതകം കോട്ടയത്തും അരങ്ങേറിയെന്ന സംശയ മുന നീണ്ട കേസിൽ, പ്രതിസ്ഥാനത്ത് നിന്ന അമ്മയും മകനും ആത്മഹത്യ ചെയ്തു. ഡ്്ൽഹിയിലെ മകന്റെ താമസ സ്ഥലത്താണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
രണ്ടാം ഭർത്താവിന്റെയും, ആദ്യ ഭർത്താവിന്റെയും മരണം സംശയ മുനയിൽ നിൽക്കെയാണ് പാമ്പാടി സ്വദേശിയായ വീട്ടമ്മയും മകനും ജീവനൊടുക്കിയിരിക്കുന്നത്. ഇതോടെ കേസുകളുടെ അന്വേഷണം ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലായി.
തൊടുപുഴ നെയ്യശ്ശേരി മങ്ങാട്ടുകവല  നെയ്യശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസണി(65)ന്റെ മരണത്തിനു പിന്നിലെ ദുരൂഹത ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പാമ്പാടി സ്വദേശി ലിസി (52), മകൻ അലൻ (28) എന്നിവരെ് ഡൽഹിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ലിസിയെയും മകനെയും ക്രൈം ബ്രാഞ്ച് രണ്ടാഴ്ചയ്ക്കു ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇപ്പോൾ ഇരുവരും ജീവനൊടുക്കിയിരിക്കുന്നത്. ഡൽഹിയിൽ അലൻ താമസിക്കുന്ന ഫ്‌ളാറ്റിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
2018 ഡിസംബർ 31 ന് കെ.ജോൺ വി. വിൽസണിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടികളുടെ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള രണ്ടാം ഭാര്യയുടെ കടുത്ത സമ്മർദമാണു മരണത്തിനു പിന്നിലെന്ന് ആരോപിച്ച് ജോണിന്റെ ആദ്യഭാര്യയിലെ മക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി  നിർദേശനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപ് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു.
ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മക്കൾ ആദ്യം തൊടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ലിസിയും മകനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളി. തുടർന്നാണ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
കേസിൽ ഇതുവരെ ആറു പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ചത്. ജോണിന്റെ രണ്ടാം ഭാര്യയുടെയും മകന്റെയും മൊഴിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡൽഹിയിൽ ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ലിസിയുടെ മൃതദേഹം കണ്ടതിനെ തുടർന്ന് മകൻ അലൻ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
കോടികളുടെ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള ലിസിയുടെ  കടുത്ത സമ്മർദമാണ് മരണത്തിനു പിന്നിലെന്നുള്ള ജോൺ വിൽസന്റെ ആദ്യ ഭാര്യയിലെ മക്കളുടെ ആരോപണത്തെക്കുറിച്ചാണു ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരുന്നത്.
  565 ദിവസത്തെ ദാമ്പത്യത്തിനിടയിൽ 2 കോടിയിൽപ്പരം രൂപയും സ്വത്തു സംബന്ധമായ രേഖകളും ലിസി കൈവശപ്പെടുത്തി എന്നും ജോൺ വിൽസന്റെ ആദ്യ ഭാര്യയിലെ മക്കൾ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.  ജോണിന്റെ കൈയ്യിലുള്ള 2 കോടിയോളം രൂപ ലിസിയുടെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നും ജോണിന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
സമ്മർദ്ദം ചെലുത്തിയാണ് ലിസി, ജോൺ വിൽസന്റെ കൈവശത്തു നിന്നു തുക കൈവശപ്പെടുത്തിയതെന്നും ജോണിന്റെ ആദ്യ ഭാര്യയിലെ മക്കളുടെ പരാതിയിൽ പറയുന്നു.
  ജോണിന്റെ എല്ലാ രേഖകളിലും ലിസിയെ നോമിനി ആയി  ചേർക്കുകയും ഇതിനു ശേഷവും സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള കടുത്ത സമ്മർദത്തെ തുടർന്ന് ആണു ജോൺ ജീവനൊടുക്കാൻ കാരണമായതെന്നും ജോൺ വിൽസന്റെ ആദ്യ ഭാര്യയിലെ മക്കളുടെ പരാതിയിൽ ആരോപിക്കുന്നു.
ലിസിയുടെ വരവോടെ,  ജോൺ വിൽസന്റെ ആദ്യ ഭാര്യയിലെ മകനെ വീട്ടിൽ നിന്നു പടിയിറക്കി എന്നും  അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിർത്തിയെന്നും, വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതായും ജോണിന്റെ ആദ്യ ഭാര്യയിലെ മക്കളുടെ പരാതിയിൽ ആരോപിച്ചിരുന്നു
ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറയുന്നത്
ഹൈക്കോടതി നിർദേശത്തെ തുടർന്നു 2 ആഴ്ച മുൻപാണു അന്വേഷണം ആരംഭിച്ചതെന്നു ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് ഡിവൈസ്പി ടി.എ. ആന്റണി പറഞ്ഞു.
ജോൺ വിൽസന്റെ മകൻ ഉൾപ്പെടെ 6 പേരിൽ നിന്നു ഇതു വരെ മൊഴിയെടുത്തു. പാമ്പാടി സ്വദേശി ലിസിയിൽ നിന്നും ഇവരുടെ മകനിൽ നിന്നും ഇതു വരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ലിസിയെ ചോദ്യം ചെയ്യുന്നതിനു ഒരാഴ്ച മുൻപു നോട്ടീസ് നൽകണം എന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.  ജോൺ വിൽസന്റെ മക്കൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
  ജോൺ വിൽസന്റെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായും ഡിവൈഎസ്പി പറഞ്ഞു.
കേസിൽ ചോദ്യം ചെയ്യുമെന്നും, ആദ്യ ഭർത്താവിന്റെ മരണവും അന്വേഷണ വിധേയമാക്കുമെന്ന സംശയമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചെതന്നാണ് സൂചന.