മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്ഘട്ടിൽ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. ഒപ്പം ഭാര്യയെയും മർദ്ദിച്ചതായി അരോപണം. ദളിത് യുവാവായ മുകേഷ് വനിയയാണ് കൊല്ലപ്പെട്ടത്. പഴയ സാധനങ്ങൾ ശേഖരിക്കുന്ന മുകേഷ് വനിയയും ഭാര്യയും ഞായറാഴച രാവിലെ ഓട്ടോ പാർട്സ് ഫാക്ടറിക്ക് സമീപം കാന്തം ഉപയോഗിച്ച് പഴയ വസ്തുക്കൾ ശേഖരിക്കവെയാണ് മോഷണം എന്നാരോപിച്ച് ഇരുവരെയും ഫാക്ടറി ഉടമയടങ്ങുന്ന സംഘം മർദ്ദിക്കുന്നത്.

ഗുജറാത്ത് സമരനായകൻ ജിഗ്‌നേഷ് മേവാനി യുവാവിനെ സംഘം അക്രമിക്കുന്ന ചിത്രം പുറത്തുവിട്ടത് വൈറലായിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഓട്ടോ പാർട്സ് ഫാക്ടറി ഉടമയടക്കം അഞ്ചുപേർക്കെതിരെ കേസെടുത്തു. കൊലക്കുറ്റത്തിന് പ്രതികൾക്കെതിരെ കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group