
തിരുവനന്തപുരം: സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂർത്തിയായി.
ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മുരാരി ബാബുവിനെ ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തിയാണോ ചോദ്യം ചെയ്തതെന്ന് വ്യക്തമല്ല.
മുരാരി ബാബുവിന്റെ ഭാര്യ അടക്കമുള്ളവർ ക്രൈംബ്രാഞ്ച് ഓഫീസിലുണ്ട്. ഉന്നത ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത ശേഷമായിരിക്കും മുരാരി ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റ് ചെയ്താല്‍ കോന്നിയിലെ കോടതിയില്‍ ഹാജരാക്കും. ഇല്ലെങ്കില്‍ അടുത്ത ചോദ്യം ചെയ്യലിനായി നോട്ടീസ് നല്കി വിട്ടയച്ചേക്കും.




