
കോട്ടയം: കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്തു മെമ്പറുമായ മുരളി കൃഷ്ണനും സംഘവും കോൺഗ്രസിൽ നിന്നും രാജി വെച്ച് ബിജെപി യിൽ ചേർന്നു.

ദേശസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ബിജെപി മാത്രമാണ് നാടിന്റെ വികസനത്തിനുള്ള ഏക മാർഗമെന്നും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പുറത്തുവരാനുള്ള അവസരത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും മുരളീകൃഷ്ണൻ പറഞ്ഞു.

കേന്ദ്ര ഫിഷറീസ് -ന്യൂനപക്ഷ കാര്യാ മന്ത്രി ജോർജ് കുര്യൻ, മുരളികൃഷ്ണനെയും കൂട്ടരെയും കാവി ഷാൾ അണിയിച്ചു സ്വീകരിച്ചു. കേരളം അതിവേഗത്തിൽ ബിജെപി ഭരണത്തിലേക്ക് വരുമെന്നും , ജനങ്ങൾ നരേന്ദ്രമോദിയുടെ ഭരണം കേരളത്തിലുമുണ്ടാവണമെന്നു ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു .

Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ,കോൺഗ്രസിൽ നിന്നും രാജി വെച്ച് ദേശീയതയിലേക്കു വന്ന മുരളി കൃഷ്ണനെയും കൂട്ടരെയും അഭിനന്ദിച്ചു .

നിയോജകമണ്ഡലം സെക്രട്ടറി സുജിത അജേഷ് , തിരുവാർപ്പ് ബിജെപി പ്രസിഡന്റ് ജോജോ കായലോടി, ജോജോ കുര്യൻ, കെ ആർ വിജയകുമാർ , സുധിമോൾ മാവുങ്കാൽ,അനീഷ് കെ തമ്പി , രാജിമോൾ , ജിജി കട്ടത്തറ , അപർണ ധനേഷ് ,സോമലത വന്തോപ്പുംതറ ,സലിമോൻ തുണ്ടിയിൽ , ഷിനുമോൻ നൂറുപറചിറയിൽ ,പൊന്നപ്പൻ ഉഷസ് ,മായാ സനീഷ് , അഡ്വ .ശ്രീകുമാർ, സൂര്യകലാറാണി ,ഷിജോ വന്തോപ്പുംതറ ,ശിവരാമൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി .



