video
play-sharp-fill

സി.പി.എം പ്രവർത്തകരുടെ നിലപാടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി

സി.പി.എം പ്രവർത്തകരുടെ നിലപാടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ആയിഷ റെന്നയ്ക്കെതിരെയുളള സി.പി.എം പ്രവർത്തകരുടെ നിലപാടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ ആയിരുന്നു ആയിഷ റെന്ന സംസാരിച്ചത്. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയാണ് മുരളിഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഹാഷ് ടാഗിലാണ് മുരളി ഗോപിയുടെ കുറിപ്പ്. മുരളി ഗോപിയുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചായാൽ അത് സ്വന്തം വീട്ടിൽ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്.
#അഭിപ്രായസ്വാതന്ത്ര്യം