
സ്വന്തം ലേഖിക
തിരുവനന്തപുരം :ബിജെപിയാണ് മുഖ്യ ശത്രുവെന്ന സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎമ്മിന്റെ ഗുണ്ടായിസത്തെ മറികടക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സിപിഐഎം ദേശീയതയെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. കെ റെയിലിലൂടെ പാവപ്പെട്ടവരെ കുടിയിറക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
ജനാധിപത്യത്തെ ചവിട്ടിയരക്കുന്ന, വിശ്വാസികളെ അവഹേളിക്കുന്ന, ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അങ്ങനെയൊരു പാര്‍ട്ടിയാണ് ബിജെപിയെ മുഖ്യശത്രുവായി കാണുന്നത്. അതില്‍ അഭിമാനമേയുള്ളൂ. അവരുടെ നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നിലപാടുകള്‍. കേരളത്തില്‍ സിപിഐഎമ്മിനെതിരായ കോണ്‍ഗ്രസ് നില്‍ക്കില്ലല്ലോ, ബിജെപിയാണ് നില്‍ക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സില്‍വര്‍ ലൈന്‍ സമരത്തില്‍ കെപിസിസി പ്രസിഡന്റിനെ കണ്ടിട്ടേയില്ല. ബിജെപിക്കാരാണ് ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുന്നത്. ഞങ്ങള്‍ ദേശീയതയ്ക്കും വിശ്വാസികള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്’. വി മുരളീധരന്‍ പറഞ്ഞു.



