play-sharp-fill
കൊലപാതക ശ്രമം ;കേന്ദ്ര മന്ത്രിയുടെ മകൻ അറസ്റ്റിൽ

കൊലപാതക ശ്രമം ;കേന്ദ്ര മന്ത്രിയുടെ മകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഭോപ്പാൽ : കൊലപാതകശ്രമത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പാട്ടേലിന്റെ മകൻ അറസ്റ്റിൽ. സംഭവത്തിൽ പ്രഹ്ലാദിന്റെ മകൻ പ്രബൽ പാട്ടേലുൾപ്പെടെ എട്ടുപേരെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഹോംഗാർഡ് ഉൾപ്പെടെ നാലുപേരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതിയായ ബി.ജെ.പി എം.എൽ.എ ജലം സിംഗ് പാട്ടേലിന്റെ മകൻ മോനു പാട്ടേൽ ഒളിവിലാണ്. മദ്ധ്യപ്രദേശിലെ നരസിംഹപൂരിൽ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം.ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന രണ്ട് യുവാക്കളുമായി പ്രബൽ സിംഗ് പാട്ടേലും മോനു പാട്ടേലും തർക്കിക്കുകയും, സുഹൃത്തുക്കളുമായി ചേർന്ന് ഇവരെ ആക്രമിക്കുകയുമായിരുന്നു. ശേഷം ഇവരെ ഹോംഗാർഡ് ഈശ്വർ രാജിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഈശ്വർ രാജിന്റെ മകൻ പ്രബലിന്റെ മുൻ സുഹൃത്തായിരുന്നു.ഈ യുവാവിനെയും ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഈശ്വർ രാജ് ഇടപെട്ടു. ആക്രമത്തിൽ ഈശ്വർ രാജ് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ആക്രമം സൃഷ്ടിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.