video
play-sharp-fill

കളക്ടറും നഗരസഭയും അനുവദിച്ചാൽ  മുപ്പായിക്കാട് നിവാസികൾക്ക് വഴിയൊരുക്കാം: കോട്ടയത്ത് വഴിയില്ലാതെ 200 കുടുംബങ്ങൾ

കളക്ടറും നഗരസഭയും അനുവദിച്ചാൽ  മുപ്പായിക്കാട് നിവാസികൾക്ക് വഴിയൊരുക്കാം: കോട്ടയത്ത് വഴിയില്ലാതെ 200 കുടുംബങ്ങൾ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : വഴിയുണ്ട്; പക്ഷേ, നടക്കാനും വാഹനത്തിൽ പോകാനും കഴിയില്ല. നഗരത്തിൻ്റെ വിളിപ്പാടകലെ ദുരിതത്തിൽ കഴിയുന്നത് 200 കുടുംബങ്ങൾ.

നഗരസഭയിലെ 44-ാം വാർ ഡിൽ കോടിമത നാലുവരി പാതയേയും മണിപ്പുഴ – ഈരയിൽക്കടവ് ബൈപാസിനെയും ബന്ധി പ്പിക്കുന്ന മുപ്പായിപ്പാടം വഴിയാണ് വർഷങ്ങളായി താറുമാറായി കിടക്കുന്നത്. മഴക്കാലത്ത് ചെളി കുഴിയാകും. 3 മീറ്റർ നീളത്തിലാണ് പ്രധാന പ്രശ്നം.

ഇവിടെ
മണ്ണിട്ട് ഉയർത്തി മെറ്റൽ പാകി ടാർ ചെയ്താൽ മാത്രമേ വഴി ഉപയോഗിക്കാൻ കഴിയൂ. നാട്ടുകാരുടെ പരാതി വ്യാപകമായപ്പോൾ കുറച്ചു ഭാഗത്ത് മണ്ണിട്ടു. പിന്നീട് ഒന്നും ചെയ്ത‌ില്ല. മഴ പെയ്തതോടെ കാൽനടയ്ക്ക് പോലും പറ്റാത്തവിധം ചെളിക്കു ഴിയായി. മറ്റുള്ള സ്‌ഥലവും നട ക്കാൻ കഴിയാത്തവിധം വെള്ളക്കെട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംസി റോഡിൽ കോടിമത ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ ഇതുവഴിതിരിച്ചുവിടാറുണ്ട്. യാത്രാസൗകര്യം ബുദ്ധിമുട്ടായതോടെ ഒറ്റപ്പെട്ട പ്രദേശമായി ഇവിടം മാറി.

ജനറൽ ആശുപത്രിയിൽ ബഹുനില മന്ദിരത്തിനായി നീ ക്കം ചെയ്യുന്ന മണ്ണ് കോട്ടയം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലെ വികസന പ്രവർത്തന ങ്ങൾക്ക് ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള മണ്ണ് മുപ്പായിപ്പാടം റോഡ് ഉയർത്തുന്നതിനു അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വഴി നന്നാക്കുന്നതോടെ മു
പ്പായിക്കാട് പ്രദേശത്തിനു ഒന്നാകെ വികസനം ഉണ്ടാകുമെന്നു കാണിച്ച് റസിഡന്റ്സ് അസോ സിയേഷൻ കലക്ട‌ർക്ക് നിവേദനം നൽകിയിട്ടുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വാർഡ് കൗൺസിലർ ഷീജ അനിലും ഇതേ ആവശ്യം ഉന്നയിച്ച് കലക്ടർക്ക് പലതവണ കത്തെഴുതിയിട്ടും നട പടിയുണ്ടായില്ല.

നഗരസഭയും അനുകൂല നില പാട് സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.