video
play-sharp-fill
കേരളപ്പിറവിദിനത്തിൽ “”മുപ്പായിപ്പാടം”” പിറന്നു: അങ്ങിനെ ഒരു നാടിന് പേരായി ..!

കേരളപ്പിറവിദിനത്തിൽ “”മുപ്പായിപ്പാടം”” പിറന്നു: അങ്ങിനെ ഒരു നാടിന് പേരായി ..!

സ്വന്തം ലേഖകൻ

കോട്ടയം: പട്ടണത്തിന്റെ ഓരത്ത് മണിപ്പുഴ -ഈരയിൽക്കടവ് ബൈപാസ് റോഡിന് കിഴക്ക്, നാട്ടകം ഗസ്റ്റ്‌ ഹൗസിനു പടിഞ്ഞാറ് റെയിൽവേ പാളത്തിനിപ്പുറവുമായി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഇതു വരെ കൃത്യമായ ഒരു പേരില്ലായിരുന്നു. ആ സ്ഥലത്തിനാണ് മുപ്പായിപ്പാടം എന്ന പേരിട്ട് പേരില്ലാ പ്രശ്നത്തിന് പരിഹാരം കണ്ടത്.

മൂലവട്ടം (മൂലേടം ) പ്രദേശത്തെ ഈ ഭാഗത്തെ പെട്ടെന്ന് തിരിച്ചറിയത്തക്ക വിധത്തിൽ ഒരു പേര് കണ്ടെത്തുന്നതിന് വേണ്ടി കുറച്ചു മാസങ്ങൾക്കുമുമ്പ് തന്നെ ഈ പുതിയൊരു ആശയത്തിന്റെ പണിപ്പുരയിൽ നാട്ടുകാർ കയറുകയായിരുന്നു. കൂട്ടായ ആലോചനകളും
നിരീക്ഷണങ്ങൾക്കും ഒടുവിൽ നാട്ടുകാർക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു പേരിലേക്ക് എത്തിച്ചേരുവാൻ ഉള്ള വഴി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം തന്നെ നാട്ടിൽ ഇറങ്ങി കാര്യം അവതരിപ്പിച്ച് നാട്ടുകാർക്ക് തന്നെ പേരുകൾ നിർദ്ദേശിക്കുവാനുമുള്ള ഒരു നോട്ടീസ് തയ്യാറാക്കി, അതിൽ വിഷയവും, പേരിന് വേണ്ടുന്ന കാര്യങ്ങളും, ഉദാഹരണങ്ങൾ എന്നപോലെ കുറച്ചു പേരുകളും ചേർത്തു.

ഒരു വ്യക്തിയുടെ പേര് ആകരുത്, ആരുടെയും വീട്ടുപേര് ആകരുത്, മതപരമോ രാഷ്ട്രീയപരമോ ആയ പേരുകൾ ആവരുത് എന്ന നിബന്ധനകൾ കൂടി വെച്ചു. ഈ പ്രദേശ വാസികളായ നാട്ടുകാർ മാത്രമേ ഇതിൽ പങ്കെടുക്കേണ്ടതുള്ളൂ എന്ന അടിവരയോടെ നോട്ടീസുമായി വീടുകൾ കയറി ഇറങ്ങി.

പ്രതിക്ഷിച്ചതിനും അപ്പുറം ആയിരുന്നു ഈ ആശയത്തോടുള്ള നാട്ടുകാരുടെ സ്വീകാര്യത. രാഷ്ട്രീയ, ജാതി മത ഭേദമന്യേ എല്ലവരും ഇതിൽ സഹകരിച്ചു..

നാലുദിവസങ്ങൾക്ക് ശേഷം നാട്ടുകാരുടെ കൈയിൽനിന്നും അവർ നിർദ്ദേശിച്ച പേരുകൾ വാങ്ങി. എല്ലാ പേരുകളെയും പഠിച്ച്‌ ‌ആളുകൾ കൂടുതൽ നിദ്ദേശിച്ചതും, മറ്റൊരിടത്തും ഇല്ലാത്തതും, നമ്മുടെ നാടിന് യോജിച്ചതുമായ കുറച്ചു പേരുകൾ തിരങ്ങെടുത്തു, അങ്ങനെ
തിരഞ്ഞെടുത്ത പേരുകളിൽനിന്നും നാട്ടിലെ മുതിർന്ന പൗരന്മാരുൾപ്പെടുന്ന കുറച്ചു ആളുകളുടെ നിർദ്ദേശ സഹായത്തോടെ ആ പേരുകളിൽനിന്നും മൂന്ന് പേരുകൾ വീണ്ടും തിരഞ്ഞെടുത്തു.

അങ്ങനെ വീണ്ടും തിരഞ്ഞെടുത്ത പേരുകളുമായി നാട്ടിൽ വീടുകൾ കയറി ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടത്തി. അങ്ങനെ ഏറ്റവും കൂടുതൽ ആളുകൾ മുന്നോട്ടുവെച്ച പേര് തിരഞ്ഞെു.അതിനോടൊപ്പം നാടുകാരുടെ കൈയിൽനിന്നും സ്ഥലപ്പേര് സ്ഥാപിക്കുവാൻ പണവും പിരിച്ചെടുത്തു.

അങ്ങനെ ഇന്ന് ഈ കേരളപ്പിറവിദിനത്തിൽ വാർഡ്(30) കൗൺസിലർ അഡ്വ: ഷീജ അനിൽ, നാടിനായി നാട്ടുകാരാൽ തിരഞ്ഞെടുത്ത ആ പേര് പ്രഖാപിച്ചു.- ” മുപ്പായിപ്പാടം”..