video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
HomeLocalKottayamടൂബ് ലൈറ്റുകളുടെ ശവപ്പറമ്പായി കോട്ടയം നഗരസഭാ റസ്റ്റ് ഹൗസ്...

ടൂബ് ലൈറ്റുകളുടെ ശവപ്പറമ്പായി കോട്ടയം നഗരസഭാ റസ്റ്റ് ഹൗസ്…

Spread the love

സ്വന്തംലേഖകൻ

കോട്ടയം : മലിനീകരണ ഭീക്ഷണി ഉയർത്തി കോട്ടയം നഗരസഭാ റസ്റ്റ് ഹൗസ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഉപയോഗം കഴിഞ്ഞ ശേഷമുള്ള ആയിരകണക്കിന് ട്യൂബ് ലൈറ്റുകളാണ് റസ്റ്റ് ഹൗസ് പരിസരത്തു കുന്നുകൂട്ടിയിട്ടിരിക്കുന്നതു.

ഇവ ക്ലീൻ കേരളം കമ്പനി ക്കു കൈമാറുണ്ട് എന്നാണ് നഗരസഭയുടെ ന്യായികരണം എങ്കിലും ഒന്നും നടക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. നൂറ് കണക്കിനാളുകളുകൾ വിവിധ ആവശ്യ ങ്ങൾക്കായി കയറിയിറങ്ങുന്ന കൃഷിഭവനും റസ്റ്റ് ഹൗസിലാണ് പ്രവർത്തിക്കുന്നത്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ട്യൂബ്‌ലൈറ്റുകൾ ഒരുഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വെയിലും മഴയുമേറ്റ് പലതും പൊട്ടി. മഴ പെയ്യുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ സമീപവാസികളുടെ കിണറുകളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും ഒലിച്ചിറങ്ങുന്നതായി പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സമീപത്തെ എക്‌സൈസ് ഓഫീസിന് പുറക് വശത്തും വൻതോതിൽ മാലിന്യം തള്ളിയിട്ടുണ്ട്. രാത്രിയിൽ റസ്റ്റ് ഹൗസ് പരിസരത്തു സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടുതലാണ്. മദ്യലഹരിയിൽ ട്യൂബ്‌ലൈറ്റുകൾ എറിഞ്ഞ് പൊട്ടിച്ച്‌ ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥർക്ക് ചില മുറികൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. സാമുഹ്യവിരുദ്ധർക്ക് ദുരുപയോഗം ചെയ്യാൻ രാത്രി കാലങ്ങളിൽ റസ്റ്റ് ഹൗസ് വിട്ടു നൽകുന്നതായാണ് ആക്ഷേപം.
വാർഡ് കൗൺസിലർ ഗോപകുമാറിനെ പലതവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. സെക്യൂരിറ്റി സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ല. റസ്റ്റ് ഹൗസിനകത്ത് വാടകയ്ക്ക് കൊടുത്തിരിക്കുന്ന സ്ഥാപനങ്ങളിലേക്കും കൃഷിഭവനിലേക്കും വെള്ളം എത്തിക്കുന്ന കിണർ ശുചീകരിച്ചിട്ട് കാലങ്ങളായി. റസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല.കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് റസ്റ്റ് ഹൗസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments