
സ്വന്തം ലേഖകൻ
കോട്ടയം :മൂന്നിലവ് പഞ്ചായ ത്തിലെ ലൈഫ് ഭവനപദ്ധതി തട്ടിപ്പിൽ വിജിലൻസ് അന്വേഷ ണം പൂർത്തിയായി. പദ്ധതി നിർ വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്‌റ്റൻഷൻ ഓഫിസർ (വി ഇഒ) ജോൺസൺ ജോർജിനെ പ്രധാന പ്രതിയാക്കിയാണു വിജി ലൻസ് സംഘം ഫാക്‌ച്വൽ റി പ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
തട്ടിപ്പിൽ പങ്കാളികളായവർക്കെ തിരെയും അന്നത്തെ ഭരണനേതൃത്വത്തിനെതിരെയും സെക്രട്ടറിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുള്ളതായി വിവരമുണ്ട്.
റിപ്പോർട്ട് ലീഗൽ അഡ്വൈസർ ക്കു കൈമാറിയിരിക്കുകയാണ്. പരിശോധിച്ചശേഷം വിജിലൻസ് എസ്‌പിക്കു കൈമാറും. നിർവഹണ ഉദ്യോഗസ്ഥഥൻ നടത്തിയ ക്രമക്കേടു കാരണം കിടപ്പാടം നഷ്ടമായത് 18 കുടുംബ ങ്ങൾക്കാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സസ്പെൻഷനിലായിരുന്ന വി ഇഒ പിന്നീടു തിരിച്ചുകയറി ക്രമക്കേടിനെത്തുടർന്നു സർക്കാരിനു നഷ്പ്പെട്ട 68 ലക്ഷം രൂപ വിഇഒയിൽ നിന്ന് ഈടാക്കാൻ ഗ്രാ മവികസന വകുപ്പ് തീരുമാനിച്ചെ ങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. 68 ലക്ഷം രൂപ വിഇഒയുടെ ബാധ്യതയായി കാണിക്കുക മാത്രമേ ഉണ്ടായുള്ളു.
മുന്നിലവിലെ പദ്ധതി നടത്തി പ്പിൽ ഹഡ്‌കോ വായ്‌പയിൽ നി ന്ന് 68 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗമാണു കണ്ടെത്തിയത്.
മൂന്നിലവിലെ ലൈഫ് പദ്ധതി യിൽ ഉൾപ്പെട്ട ഗുണഭോക്താ ക്കൾക്കുള്ള ഹഡ്‌കോ വിഹിതവും സർക്കാർ വിഹിതവും മാറി യെടുക്കുകയും യഥാർഥ ഗുണ ഭോക്താക്കളുടെ പട്ടികയ്ക്കു പകരം വിഇഒ സ്വയം സാക്ഷ്യപ്പെടുത്തിയ പട്ടിക ബാങ്കിൽ നൽകുകയും ചെയ്തു തട്ടിപ്പു നടത്തി യെന്നാണു കേസ്.