മൂന്നാർ തണുത്തു വിറക്കുന്നു;പകലും തണുപ്പ് തന്നെ,​ താപനില ദിനംപ്രതി താഴേക്ക്;വരും ദിവസങ്ങളിൽ മൂന്നാറിൽ അന്തരീക്ഷ താപനില ഇനിയും താഴുമെന്ന് റിപ്പോർട്ട്; മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്

Spread the love

മൂന്നാർ: രാത്രിയെന്നോ പകൽ എന്നോ വ്യതാസമില്ലാതെ മൂന്നാർ തണുത്തുവിറക്കുന്നു. മൂന്നാറിൽ ഓരോ ദിവസവും അന്തരീക്ഷ താപനില താഴേക്ക് പോകുന്ന സ്ഥിതിയാണ്. മൂന്നാർ സെവൻമല, ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ്, ഉപാസി എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില ഞായറാഴ്ചയും മൈനസ് ഒന്ന് രേഖപ്പെടുത്തി.

video
play-sharp-fill

സൈലന്റ് വാലി, ദേവികുളം എന്നിവിടങ്ങളിൽ പൂജ്യമായിരുന്നു. ദേവികുളത്തും ലക്ഷ്മി എസ്റ്റേറ്റിലും ഇന്നലെയും പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ രാത്രിയിലും പുലർച്ചെയുമായി മൂന്നാറിലെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

അന്തരീക്ഷ താപനില താഴ്ന്നതോടെ പുൽമേടുകളിലും വാഹനങ്ങളുടെ ചില്ലുകളിലും മഞ്ഞുറഞ്ഞിരുന്ന കാഴ്ച മൂന്നാറിൽ പലയിടത്തും ദൃശ്യമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം പകുതി മുതൽ മൂന്നാറിൽ അതിശൈത്യം ആരംഭിച്ചിരുന്നു. രാത്രിയിലെ അതിശൈത്യത്തിനൊപ്പം പകൽ സമയത്തും തണുപ്പനുഭവപ്പെടുന്ന സാഹചര്യം മൂന്നാറിലുണ്ട്. ക്രിസ്തുമസ്- പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്.

ഇത് വിനോദസഞ്ചാര മേഖലയ്ക്കും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവ‌ർക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ മൂന്നാറിൽ അന്തരീക്ഷ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. മൈനസ് മൂന്നായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.