കാട്ടുകൊമ്പൻ പടയപ്പയും മൂന്ന് കൊമ്പന്മാരും കലിപ്പിൽ; മൂന്നാറിലേക്ക് പോകുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി വനംവകുപ്പ്

Spread the love

ഇടുക്കി:കാട്ടുകൊമ്പൻ പടയപ്പയും മൂന്ന് കൊമ്പന്മാരും കലിപ്പിലാണ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്.

video
play-sharp-fill

ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം.

കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ തകർക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയിൽ എത്തിയിരുന്നു. മൂന്നാർ വട്ടക്കാട് ടവർ ഭാഗത്താണ് ആനയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group