മൂന്നാറിൽ നടക്കുന്നത് തനി ഗുണ്ടായിസം ;ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; ഓൺലൈൻ ടാക്സി എല്ലായിടത്തും ഓടുമെന്ന് ഗതാഗത മന്ത്രി

Spread the love

 

തൊടുപുഴ: മൂന്നാറിൽ നടക്കുന്നത് തനി ഗുണ്ടായിസമാണ് മന്ത്രി കെ.ബി.ഗണേഷ്കുമാർ.ഓൺലൈൻ ടാക്സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു മൂന്നാറിലും ഓടും. തടയാൻ ടാക്സി തൊഴിലാളികൾക്ക് അവകാശമില്ല.

video
play-sharp-fill

ടാക്സി ഡ്രൈവർമാരിൽനിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. 6 കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടിക്കഴിഞ്ഞാൽ ഉടൻ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ടാക്സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവർ അനുഭവിച്ചു. മൂന്നാറിൽ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ കട‌ുത്ത നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, അറസ്റ്റിലായ 3 ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ആർടിഒയ്ക്കു കത്തുനൽകി. ഇവരുടെ വാഹന പെർമിറ്റ്‌ റദ്ദു ചെയ്യുന്നതിനുള്ള കത്ത് ഇന്നു നൽകുമെന്നും ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ പറഞ്ഞു.