ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി 20 അടിയോളം താഴ്ചയിലേക്ക് വീണു; മൂന്നാറില്‍ വ്യാപാരിക്ക് ദാരുണാന്ത്യം

Spread the love

മൂന്നാര്‍: കാര്‍ പാര്‍ക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി 20 അടിയോളം താഴ്ചയിലേക്ക് വീണ് വ്യാപാരി മരിച്ചു. മൂന്നാര്‍ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാര്‍ ടൗണ്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് ആന്റണി ജോര്‍ജ് (49) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

video
play-sharp-fill

ലക്ഷ്മി എസ്റ്റേറ്റിലുള്ള ബന്ധുവിന്റെ വീട്ടില്‍പോയി മടങ്ങിവന്ന ശേഷം സ്വന്തം വീടിന് സമീപമാണ് അപകടം. കാറിലുണ്ടായിരുന്നവരെ വീട്ടില്‍ ഇറക്കിയശേഷം, പതിവായി കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെത്തി. എന്നാല്‍, ഇവിടെ മറ്റൊരു ബൈക്ക് നിര്‍ത്തിയിട്ടിരുന്നു.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ബൈക്ക് തള്ളിനീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കാല്‍വഴുതി 20 അടിയോളം താഴ്ചയുള്ള മെയിന്‍ റോഡിലേക്ക് വീഴുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group