മൂന്നാറില്‍ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

Spread the love

ഇടുക്കി: മൂന്നാറില്‍ ട്രക്കിങ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് ഒരാള്‍ക്ക് ദാരുണാന്ത്യം.

മൂന്നാർ പോതമേടായിരുന്നു സംഭവം. വിനോദ സഞ്ചാരിയായിരുന്ന തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

ഒരു കുട്ടിയുള്‍പ്പെടെ എട്ട് പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. എല്ലാവരും ചെന്നൈ സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെയായിരുന്നു അപകടം. പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.