play-sharp-fill
മൂന്നാറില്‍ പൊലീസിനെ വട്ടംകറക്കി മോഷണങ്ങള്‍; ബാറ്ററിയും പെട്രോളും വരെ മോഷ്ടിച്ച്‌ കള്ളന്മാര്‍

മൂന്നാറില്‍ പൊലീസിനെ വട്ടംകറക്കി മോഷണങ്ങള്‍; ബാറ്ററിയും പെട്രോളും വരെ മോഷ്ടിച്ച്‌ കള്ളന്മാര്‍

സ്വന്തം ലേഖിക

മൂന്നാര്‍: മൂന്നാറില്‍ പൊലീസിനെ വട്ടംകറക്കി മോഷ്ടക്കള്‍ വിലസുന്നു.


കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്നാര്‍ കോളനി മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വാഹനങ്ങളിലെ ബാറ്ററിയും, ഇന്ധനവും വരെ മോഷ്ടാക്കള്‍ കവര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40-ഓളം ബാറ്ററികളാണ് ടൗണ്‍ കേന്ദ്രീകരിച്ച്‌ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതികള്‍ കുന്നുകൂടുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതെ നിസംഗതയോടെ നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്.

മൂന്നാര്‍ കേന്ദ്രീകരിച്ച്‌ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവർത്തിക്കാത്തായത്തോടെയാണ് ടൗണ്‍ കേന്ദ്രീകരിച്ചുള്ള മോഷണം വർദ്ധിച്ചത്. ആദ്യവാഹനത്തില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയതോടെ രാത്രികാല പരിശോധനകളില്‍ പൊലീസ് വീഴ്ചവരുത്തിയതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകാന്‍ കാരണമായി.

മൂന്നാര്‍ കോളനിയിലെ ജനവാസ മേഖലകളില്‍ പൂട്ടിയിട്ടിരുന്ന അഞ്ചോളം വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

മോഷണം നടന്ന വീടുകളില്‍ പൊലീസ് പരിശോധന തുടരവെ തോട്ടടുത്ത വീട് കുത്തിതുറന്ന് മറ്റൊരു മോഷണം കൂടി നടന്നത് പൊലീസിന് നാണക്കേടായി. പല കേസുകളും വര്‍ഷങ്ങള്‍ പിന്നിട്ടതോടെ അന്വേഷണം അവസാനിപ്പിച്ച പൊലീസിന്റെ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ്.