
സ്വന്തം ലേഖിക
ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം.
കടലാര്‍ എസ്റ്റേറ്റില്‍ മേയാന്‍ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവയെ പിടിക്കാന്‍ കൂടുകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പത്ത് പശുക്കളെ കടുവ കൊന്ന നെയ്മക്കാട് ഈസ്റ്റ് ഡിവിഷന്റെ ഭാഗമാണ് കടലാര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുവയുടെ ആക്രമണം പതിവായതോടെ ഭീതിയിലാണ് നാട്ടുകാര്‍.
ഇതിനിടെ നൈമക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കടുവയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങള്‍ അതുവഴി പോയ യാത്രക്കാര്‍ പകര്‍ത്തിയത്.
നൈമക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കടുവയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
കടുവയെ പിടിക്കാന്‍ വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചയിടങ്ങളില്‍ മൂന്നു കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു വനം വകുപ്പിന്റെ നടപടി.
കൂട്ടില്‍ ഇരയെ ഇട്ട് കടുവയെ കൂട്ടിലാക്കാനുള്ള ശ്രങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കടലാര്‍ എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണം ഉണ്ടായത്.