120 അടിയോളം ഉയരമുള്ള ക്രെയിനിന് തകരാര്‍, വിനോദ സഞ്ചാരികള്‍ സ്‌കൈ ഡൈനിങ്ങില്‍; സംഭവം മൂന്നാറിൽ

Spread the love

ഇടുക്കി: മൂന്നാറിന് സമീപം സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികള്‍ ഉള്‍പ്പെടെ 5 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

video
play-sharp-fill

120 അടിയോളം ഉയരമുള്ള ക്രെയിനിന് തകരാര്‍ സംഭവിച്ചതാണ് സഞ്ചാരികള്‍ കുടുങ്ങാനിടയായത്. ക്രെയിനിന്റെ ഫ്യൂസ് പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതാണ് അപകട കാരണമെന്നാണ് വിവരം.

ഒന്നര മണിക്കൂറിലേറെയായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. ഇവരെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ആളുകളെ ഇറക്കാനാവു.അടിമാലിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി ആകാശത്ത് ഉയര്‍ന്ന് പൊങ്ങി അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്.