video
play-sharp-fill
കോട്ടയത്തെ സ്കൂളിൽനിന്നു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ 20കാരൻ പിടിയിൽ

കോട്ടയത്തെ സ്കൂളിൽനിന്നു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ 20കാരൻ പിടിയിൽ

മൂന്നാർ: കോട്ടയത്തെ സ്കൂളിൽനിന്നു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഗുണ്ടുമല എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ എ.മുരുകേശാണ് (20) പിടിയിലായത്.

മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണു സ്കൂളിൽനിന്നു പെൺകുട്ടിയെ കാണാതായതായി മൂന്നാർ സ്വദേശികളായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്‌ ഷോളയാറിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ദേവികുളം കോടതി യുവാവിനെ റിമാൻഡ് ചെയ്തു.