play-sharp-fill
ലോക് ഡൗണിൽ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കി ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; സംഭവം മൂന്നാറിൽ

ലോക് ഡൗണിൽ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കി ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; സംഭവം മൂന്നാറിൽ

സ്വന്തം ലേഖകൻ

മൂന്നാർ: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ പശ്ചാത്തലത്തിൽ സുരക്ഷാ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹികവിരുദ്ധർ വിഷം കലക്കി. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇടുക്കിയിലെ കൊട്ടക്കമ്പൂരിലാണ് സംഭവം.

വിഷം കലക്കിയ ജലസംഭരണിയിൽനിന്ന് നിലത്തുവീണ വെള്ളം കുടിച്ച് നായ പിടഞ്ഞു ചത്തു. ഇതേതുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ജലസംഭരണിയിൽ വിഷം കലക്കിയതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടക്കമ്പൂരിലെ മുരുകമണിയുടെ പലചരക്കുകടയുടെ മുൻപിലാണ് ജലസംഭരണി ആരോഗ്യപ്രവർത്തകരും, കടകളിൽ എത്തുന്നവരും ഈ ജലസംഭരണിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.

രാവിലെ കട തുറക്കുന്നതിനെത്തിയ മുരുകമണി വെള്ളമെടുത്ത് കൈകാലുകൾ കഴുകിയിരുന്നു. ഈ സമയത്ത് താഴെയുള്ള കുഴിയിൽ വീണ വെള്ളം ഈ സമയം അവിടെയുണ്ടായിരുന്ന നായ കുടിച്ചു.കുറച്ചുകഴിഞ്ഞപ്പോൾ നായയുടെ വായിൽനിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും നായ ചാവുകയായിരുന്നു.

ആരോഗ്യവകുപ്പു ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, കുടിവെള്ളസംഭരണിയിൽ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലർത്തിയതായി കണ്ടെത്തി. അതേസമയം, മുരുകമണിയോട് ചിലർക്കുള്ള പൂർവ വിരോധമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

രാവിലെ ആയതുകാരണം വൻ അപകടം ഒഴിലാകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.