
മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം; പെരിയവര എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ ചത്ത നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
തൊടുപുഴ: മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം. പെരിയവര എസ്റ്റേറ്റിൽ മേയാൻ വിട്ട പശു ചത്തു. പുതുക്കാട് ഡിവിഷനിലെ രാജന്റെ പശുവാണ് ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്ന് സംശയിച്ചു നാട്ടുകാർ.
ഇന്നലെ രാവിലെയാണ് പശുവിനെ മേയാൻ വിട്ടത്. വൈകീട്ടായിട്ടും തിരിച്ചെത്താതെ വന്നതോടെ രാത്രിയിൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയപ്പോഴാണ് അധികം അകലെയല്ലാതെ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് പശു ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്നാണ് സംശയിച്ചു നാട്ടുകാർ. കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും നാട്ടുകാർ പറയുന്നു. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തകാലത്ത് പ്രദേശത്ത് പത്തോളം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.