play-sharp-fill
വാഴയും കാരറ്റും ബീൻസും ശാപ്പിട്ട് പടയപ്പ; സ്ഥലത്തെ കോഴിക്കൂടുകളും തകര്‍ത്തു; മൂന്നാറിൽ വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ച്‌ പടയപ്പയുടെ വിളയാട്ടം

വാഴയും കാരറ്റും ബീൻസും ശാപ്പിട്ട് പടയപ്പ; സ്ഥലത്തെ കോഴിക്കൂടുകളും തകര്‍ത്തു; മൂന്നാറിൽ വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ച്‌ പടയപ്പയുടെ വിളയാട്ടം

മൂന്നാര്‍: വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ച്‌ പടയപ്പയുടെ വിളയാട്ടം.

തിങ്കളാഴ്ച രാത്രി ദേവികുളം ലാക്കാട് ഫാക്ടറി ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്. രാത്രി എട്ടിന് പ്രദേശത്തെ സെന്റ് ആന്റണി പള്ളിക്ക് സമീപത്ത് ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു.

രാജാറാം, രാജാങ്കം, സതിയൻ എന്നിവരുടെ വാഴ, ക്യാരറ്റ്, ബട്ടര്‍ബീൻസ് തുടങ്ങിയവയാണ് ആന നശിപ്പിച്ചത്. ഇതില്‍ സതിയന്റെ പച്ചക്കറത്തോട്ടത്തില്‍ ഇത് രണ്ടാം ദിവസമാണ് ആന നാശം വരുത്തുന്നത്. ഇന്നലെ രാവിലെ ഒൻപത് വരെ പ്രദേശത്ത് തന്നെ നിലയുറപ്പിച്ച പടയപ്പയെ വനംവകുപ്പ് അധികൃതര്‍ എത്തിയാണ് കാട്ടലേക്ക് തുരത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെയും ആന ഇതേ സ്ഥലത്ത് ഇറങ്ങി പച്ചക്കറി കൃഷികളും വേലികളും കോഴികൂടുകളും തകര്‍ത്തിരുന്നു. മാസങ്ങളായി പടയപ്പ ദേവികുളം ലാക്കാട് മേഖലയില്‍ തമ്ബടിച്ചിരിക്കുകയാണ്. കാട്ടാന ശല്യം നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.