video
play-sharp-fill

കാറിന്റെ ഡോറിലിരുന്ന് വീണ്ടും സാഹസിക യാത്ര : മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം

കാറിന്റെ ഡോറിലിരുന്ന് വീണ്ടും സാഹസിക യാത്ര : മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം

Spread the love

 

ഇടുക്കി: മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. തിരക്കേറിയ റോഡിൽ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരള രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാക്കളുടെ സാഹസിക യാത്ര. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായിരിക്കുന്നത്.

 

വാഹനത്തിലെത്തി അഭ്യാസപ്രകടനം നടത്തുന്നത് പതിവായതോടെ ഗ്യാപ്പ് റോഡ് മേഖലയിൽ മോട്ടർ വാഹന വകുപ്പ് പരിശോധനക്കായി സ്പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു വാഹനത്തിലെ അഭ്യാസം തുടരുകയാണ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ലൈസൻസ് റദ് ചെയ്യുന്നതടക്കം കടുത്ത നടപടികളെടുക്കുമെന്ന് എൻഫോഴ്‌സ്മെന്റ് അർ ടി ഒ വ്യക്തമാക്കിയിരുന്നു.

 

നേരെത്തെ അപകടകരമായി വാഹനം ഓടിച്ച മൂന്ന് പേരുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. മേഖലയിൽ വേണ്ടത്ര ക്യാമറകൾ സ്ഥാപിക്കാത്തത് ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് തുണയാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group