play-sharp-fill
മൂന്നാര്‍ ഭൂമി കയ്യേറ്റം; സിബിഐ അന്വേഷണമുണ്ടാകുമോ.? ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

മൂന്നാര്‍ ഭൂമി കയ്യേറ്റം; സിബിഐ അന്വേഷണമുണ്ടാകുമോ.? ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

വ്യാജപട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജൻ മധേക്കര്‍ റിപോർട്ട് കോടതിക്ക് സർക്കാർ കൈമാറിയിട്ടുണ്ട് . മൂന്നാർ മേഖലയില്‍ സർക്കാർ ഭൂമിയ്ക്ക് വ്യാജ പട്ടയം നല്‍കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ള പങ്കിനെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ സി ബി എ യെ നേരത്തെ കോടതി കക്ഷി ചേർത്തിരുന്നു. വ്യാജപട്ടയം അന്വേഷിക്കാൻ സി ബി ഐ വേണ്ടങ്കില്‍ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.

അഡ്വക്കറ്റ് ജനറലിനോട് വിഷയത്തില്‍ ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സന്നദ്ധ സംഘടനയടക്കം നല്‍കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.