
മൂന്നാർ: മൂന്നാറില്‍ സ്‌കൂള്‍ ആനിവേഴ്‌സറി കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.
കന്നിമല എസ്റ്റേറ്റ് സ്വദേശി മണി ആണ് കൊല്ലപ്പെട്ടത്.
ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
മണിയും കുടുംബവും സഞ്ചരിച്ച ഓട്ടോയെ ആണ് ആന ആക്രമിച്ചത്. മണിയെ കൂടാതെ കുട്ടിയുള്‍പ്പടെ അഞ്ച് പേർ ഓട്ടോറിക്ഷയിലുണ്ടായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷയുടെ മുൻവശം തകർന്നതോടെ മണി ഒാട്ടോറിക്ഷയില്‍ കുടുങ്ങിയിരുന്നു. പുറത്തിറങ്ങിയ മണിയെ വീണ്ടും ആന ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.



