video
play-sharp-fill

മൂന്നാറിൽ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവർമാർ ആക്രമിച്ച സംഭവം;  ഏഴുപേർ അറസ്റ്റിൽ

മൂന്നാറിൽ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവർമാർ ആക്രമിച്ച സംഭവം; ഏഴുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: പുതുവത്സര ദിനത്തിൽ മൂന്നാറിൽ വിനോദ സഞ്ചാരികളും ഓട്ടോ ഡ്രൈവർമാരും തമ്മിൽ ഏറ്റുമുട്ടലിൽ ഏഴുപേർ അറസ്റ്റിൽ. മൂന്നാർ ലക്ഷ്മി സ്വദേശികളായ അജിത് കുമാർ, വിശ്വ, സുധാകരൻ, കളമശ്ശേരി എച്ച്എംടി കോളനി സ്വദേശികളായ അഫ്രീദ് അഹമ്മദ്, മുഹമ്മദ് ബിലാൽ, ഹാഫിസ്, ആഷിക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കളമശ്ശേരിയിൽ നിന്നെത്തിയ നാലംഗം സംഘം മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് പാർവ്വതി ഡിവിഷനിലെ അജിത്തുമായി വാഹനം സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ യുവാക്കൾ ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു. ചെറിയ സംഘർഷത്തിനുശേഷം ഓട്ടോ ഡ്രൈവർ അവിടെനിന്നു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം വിനോദ സഞ്ചാരികൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഈ സമയം പത്തോളം വരുന്ന ഓട്ടോ ഡ്രൈവ‍ർമാർ സംഘമായെത്തി സഞ്ചാരികളെ ആക്രമിക്കുകയായിരുന്നുവെന്ന് മൂന്നാര്‍ സിഐ മനേഷ് പൗലോസ് പറഞ്ഞു. സംഘർഷത്തിൽ ഹോട്ടലിൻറെ ചില്ലുകളും ഉപകരൺങ്ങളും അക്രമികള്‍ അടിച്ചു തകർക്കുകയും ചെയ്തു

ഭഷണം കഴിക്കാൻ കയറിയ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവർമാർ എത്തി മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഹോട്ടൽ ജീവനക്കാരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.

കൂട്ടത്തല്ല് നടക്കുന്നതറിഞ്ഞ് മൂന്നാർ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാലു പേരെ പ്രതികളാക്കി ജാമ്യമില്ല വകുപ്പുകൾ പ്രകാരം രണ്ടു കേസുകളാണ് മൂന്നാർ പോലീസെടുത്തിരിക്കുന്നത്.