മൂന്നാറില്‍ മൈനസ് തുടരുന്നു; ശബരിമലയിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്; കാരണമിതാണ്….!

Spread the love

തൊടുപുഴ: മൂന്നാറില്‍ അതിശൈത്യം തുടരുന്നു.

video
play-sharp-fill

ഉള്‍പ്രദേശങ്ങളില്‍ താപനില മൈനസ് ഒന്നിലെത്തി. കന്നിമല, സെവന്‍മല, വട്ടവട, പാമ്ബാടുംഷോല എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലര്‍ച്ചെ താപനില മൈനസിലേക്ക് താഴ്ന്നത്.

രാത്രിയിലും അതിരാവിലെയും തണുപ്പ് ആണെങ്കിലും പകല്‍ ചൂടിന് വലിയ കുറവൊന്നുമില്ലെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുന്നാര്‍ എക്കോപോയിന്റില്‍ 4.9 ഡിഗ്രിയായിരുന്നു രാവിലത്തെ ചൂട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങളായി മൂന്നാറില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയിലേക്ക് താപനിലയെത്തിയിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതലായി തണുപ്പ് രേഖപ്പെടുത്താറുള്ളത്. തണുപ്പ് ആസ്വദിക്കാനെത്തുന്ന യാത്രക്കാരുടെ തിരക്കേറുന്ന സീസണാണ്.

രാത്രിയില്‍ മൂന്നാര്‍ ടൗണില്‍ താപനില പൂജ്യമായിരുന്നു. നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില. ശരാശരി നാല് ഡിഗ്രിയില്‍ തുടര്‍ന്നു.

മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളില്‍ രണ്ടും സൈലന്റ്വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളില്‍ ഒന്നുമായിരുന്നു താപനില. തലയാര്‍, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലും താപനില താഴ്ന്നു.