video
play-sharp-fill

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടി മരിച്ച സംഭവം; മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം; ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലില്‍ പരിശോധന നടത്തി

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടി മരിച്ച സംഭവം; മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം; ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലില്‍ പരിശോധന നടത്തി

Spread the love

മൂന്നാര്‍: വിനോദസഞ്ചാരത്തിനെത്തിയ കുട്ടി മരിച്ച സംഭവത്തില്‍ മൂന്നാറിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന സംശയത്തെത്തുടര്‍ന്നാണ് ഇക്കാനഗറിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത്.

അടൂര്‍ പുതുശ്ശേരിഭാഗം കൊച്ചയ്യത്ത് വീട്ടില്‍ വിജയന്റെ മകന്‍ വൈശാഖ് (9) ആണ് വെള്ളിയാഴ്ച മരിച്ചത്.
ബന്ധുക്കളായ മറ്റുനാലുപേരോടൊപ്പം വ്യാഴാഴ്ച മൂന്നാറിലെത്തിയ കുട്ടി വ്യാഴാഴ്ച വൈകുന്നേരത്തോടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങി താമസിച്ചിരുന്ന ഹോംസ്റ്റേയില്‍ എത്തിച്ച്‌ കഴിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെയാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ശാരീരികബുദ്ധിമുട്ടുണ്ടായില്ല. പിന്നീട് വട്ടവടയിലേക്കുപോയ ഇവര്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.

കുട്ടിക്ക് ഛര്‍ദിയും മറ്റ് ശാരീരികബുദ്ധിമുട്ടും വര്‍ധിച്ചതോടെ വട്ടവടയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.