എൽ.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മൂന്നാംതവണയും പിണറായി വിജയന്റെ പേരുയരുമെന്ന് ഉറപ്പായി:ധർമടത്ത് മൂന്നാമൂഴത്തിന് ഒരുങ്ങാനുള്ള തയാറെടുപ്പിൽ പിണറായി

Spread the love

കണ്ണൂർ: എല്.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥിയായി മൂന്നാംതവണയും പിണറായി വിജയന്റെ പേരുയരുമെന്ന് ഉറപ്പായി.
ധര്മടത്ത് മൂന്നാമൂഴത്തിന് ഒരുങ്ങാനുള്ള തയാറെടുപ്പില് മണ്ഡലത്തില് കുറച്ചുദിവസമായി സജീവമാണ് പിണറായി. ‘ജനങ്ങളോടൊപ്പം വികസന വഴിയില്’ എന്ന പേരില് മൂന്നു ദിവസത്തെ മണ്ഡലംതല വികസന സംവാദസംഗമത്തിനും മുഖ്യമന്ത്രി ഇന്നലെ തുടക്കംകുറിച്ചു.

video
play-sharp-fill

സര്ക്കാരിന്റെ നേട്ടങ്ങള്ക്കൊപ്പം ധര്മടത്തിന്റെ വികസന മുന്നേറ്റങ്ങളുമുയര്ത്തി മണ്ഡലത്തിലെ 17 കേന്ദ്രങ്ങളില് നടക്കുന്ന സംവാദപരമ്പര നാളെയാണ് സമാപിക്കുക. സിറ്റിങ് എം.എല്.എമാര് മത്സരത്തിനിറങ്ങണമെന്നും അതിനു മുന്നോടിയായി മണ്ഡലങ്ങളില് വികസന മുന്നേറ്റജാഥകള് സംഘടിപ്പിക്കണമെന്നും സി.പി.എം നേതൃത്വം നിര്ദേശിച്ചിരുന്നു. രണ്ടുതവണ മത്സരിച്ചവര് മാറിനില്ക്കണമെന്ന വ്യവസ്ഥയും ഇത്തവണ കേന്ദ്ര കമ്മിറ്റി ഒഴിവാക്കിയിട്ടുണ്ട്. പിണറായിയെ മുന്നില്ക്കണ്ടാണ് ഈ ഇളവെന്ന സൂചന രാഷ്ട്രീയനിരീക്ഷകര്ക്കുണ്ട്.

ഭിന്നശേഷി അധ്യാപക സംവരണം: ‘യൂടേണ്‍’ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്
മണ്ഡലത്തില് ഹാട്രിക് ലക്ഷ്യത്തിനൊപ്പം ഭരണത്തുടര്ച്ചയെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രിയുടെ നീക്കങ്ങളില് പ്രതിഫലിക്കുന്നു. ആഴ്ചകള്ക്കുമുമ്പ് സി.പി.എം സംസ്ഥാന ഘടകത്തിന്റെ സമൂഹമാധ്യമ പേജുകളില് പിണറായിയുടെ ചിത്രവുമായി ‘എല്ഡിഎഫ് 3.0’ എന്ന പോസ്റ്റര് പ്രത്യക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മൂന്നാം ഊഴത്തിലേക്ക് എല്.ഡി.എഫിനെ പിണറായി നയിക്കുന്ന’ വിഡിയോയാണ് സി.പി.എം പ്രൊഫൈലുകള് വഴി പുറത്തുവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് പിണറായി വിജയന് നയിക്കുമെന്നല്ലാതെ അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം സി.പി.എം ജനറല് സെക്രട്ടറി എം.എ ബേബിയോ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ധര്മടത്ത് ഇത്തവണയും ജനവിധി തേടുമെന്ന സന്ദേശം പിണറായി നല്കുന്നത്.

ക്ഷേമപ്രവര്ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും മുന്നിര്ത്തിയ 10 വര്ഷത്തെ ഭരണാനുഭവമാണ് മുഖ്യമന്ത്രി ജനങ്ങള്ക്കു മുന്നില് അവതരിപ്പിക്കുന്നത്. 2021ലെ തുടര്ഭരണം ഭരണമികവിനുള്ള അംഗീകാരമാണെന്നും മൂന്നാമൂഴം ആ വികസനത്തുടര്ച്ചയുടേതായിരിക്കുമെന്നും സി.പി.എം നേതൃത്വം പ്രതീക്ഷിക്കുന്നു. വികസനനായകന് എന്ന നിലയില് ഇത്തവണയും പിണറായിയെ മുന്നിര്ത്തി തന്നെയാവും എല്.ഡി.എഫ് പ്രചാരണത്തിനിറങ്ങുക.