video
play-sharp-fill

മൂന്നാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച്‌ അമ്മ, പോലീസില്‍ അറിയിച്ചപ്പോള്‍ ആത്മഹത്യ ശ്രമം നടത്തി

മൂന്നാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച്‌ അമ്മ, പോലീസില്‍ അറിയിച്ചപ്പോള്‍ ആത്മഹത്യ ശ്രമം നടത്തി

Spread the love

സ്വന്തം ലേഖകൻ

അമ്മയുടെ ക്രൂരമായ മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നാം ക്ലാസുകാരിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് വയസ്സുള്ള കുട്ടിയുടെ കയ്യില്‍ ചതവും ശരീരമാസകലം ക്ഷതമേറ്റ പാടുകളുമാണ്.

കൊച്ചുമകളെ മകള്‍ ഉപദ്രവിക്കുന്നത് കണ്ട അമ്മമ്മ വിവരം പോലീസില്‍ അറിയിച്ചതോടെ യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റിയാണ് കമ്ബംമെട്ട് പോലീസ് രക്ഷിച്ചത്. യുവതി ആത്മഹത്യ ചെയ്യാനൊരുങ്ങിയതിനു അടുത്തായി കുട്ടികള്‍ക്കായി രണ്ടു ഷാളുകളും കുരുക്കിട്ടു കെട്ടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യവിവാഹത്തിലുള്ള കുട്ടിയെയാണ് യുവതി ഉപദ്രവിച്ചത്. രണ്ടാമത്തെ വിവാഹത്തില്‍ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. ഈ വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമ്മയുടെ വീട്ടിലാണ് കഴിയുന്നത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന മൂത്ത കുട്ടി വേനലവധിയായപ്പോള്‍ വീട്ടിലേക്ക് വന്നതായിരുന്നു. ഇന്നലെ രാവിലെ ഈ കുട്ടിയെ യുവതി വഴക്കുപറയുന്നത് കേട്ട അമ്മമ്മ അരുതെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ യുവതി ആക്രമിച്ചെന്നാണ് അമ്മമ്മ പറയുന്നത്. അമ്മയെയും യുവതി ആക്രമിച്ചെന്നു പൊലീസ് പറഞ്ഞു.

Tags :