play-sharp-fill
മൂന്നാറിൽ അനധികൃത നിർമ്മാണം:  ഉദാഹരണവുമായി ഡിടിപിസിയുടെ പദ്ധതി

മൂന്നാറിൽ അനധികൃത നിർമ്മാണം: ഉദാഹരണവുമായി ഡിടിപിസിയുടെ പദ്ധതി

സ്വന്തം ലേഖകൻ

മൂന്നാർ: മുതിരപ്പുഴയാർ കൈമാറി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത് അനധികൃതമാണെന്ന് വാർത്ത വന്നതിന് പിന്നാലെ വീണ്ടും അനധികൃത നിർമ്മാണത്തിന്റെ വാർത്തകൾ പുറത്തുവരുന്നു. ദേവികുളം റോഡിൽ കോടികൾ ചെലവിട്ട് നിർമിക്കുന്ന ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയാണ് കയ്യേറ്റത്തിന്റെ മറ്റൊരു ഉദാഹരണമായി ഭരണ മുന്നണിയിലെ സിപിഐ ചൂണ്ടിക്കാണിക്കുന്നത്.

മൂന്നാർ – ദേവികുളം റോഡിൽ പ്രളയത്തിൽ തകർന്ന ഗവൺമെന്റ് കോളേജിനു താഴെയാണ് ബോട്ടാണിക്കൽ ഗാർഡന്റെ നിർമ്മാണം. നിർമാണത്തിന് കളക്ടറുടെ എൻഒസിയുണ്ടെങ്കിലും എത്ര എക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടില്ല. മൂന്നാറിലെ പ്രളയ ദുരന്ത നിവാരണത്തിനു പോലും പണം അനുവദിക്കാത്ത ബജറ്റിലാണ് ബോട്ടാണിക്കൽ ഗാർഡന് കോടികൾ അനുവദിച്ചത്. ഇത് ഉന്നത സ്വാധീനങ്ങൾ പദ്ധതിയ്ക്ക് പിന്നിലുള്ളത് വ്യക്തമാക്കുന്നുവെന്നാണ് ആരോപണം. പദ്ധതിയുടെ സ്ഥലപരിധി സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും എൻഒസി അടക്കമുള്ള രേഖകൾ വിശദമായി പരിശോധിക്കുമെന്നുമെന്നുമുള്ള റവന്യൂ വകുപ്പിന്റെ നിലപാടിലാണ് ഇനി തോട്ടം തൊളിലാളികളുടെയടക്കം പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group