
ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്.
2014ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന പേരില്‍ യുവതിയെ തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.
നേരത്തെ, നടൻ ബാലചന്ദ്ര മേനോൻ നല്‍കിയ അപകീർത്തിക്കേസില്‍ മിനു മുനീർ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group