
ഉടുതുണിയും ഭക്ഷണ സാധനങ്ങളുമടക്കം വീടിനുള്ളിലാക്കി സീല്‍ ചെയ്തു; അര്‍ബര്‍ കോഓപ്പറേറ്റീവ് ബാങ്ക് ജപ്തിയെ തുടര്‍ന്ന് തെരുവിലിറങ്ങി കുടുംബം; വീട് തിരിച്ചുനല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍; തുക സമാഹരിക്കുക റിസ്‌ക് ഫണ്ടില്‍ നിന്ന്; പ്രഖ്യാപനം കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍
സ്വന്തം ലേഖകന്‍
കോട്ടയം: തൃശൂരില്‍ ജപ്തി ചെയ്ത വീട് കുടുംബത്തിന് തിരികെ നല്‍കുംതൃശൂരില്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ജപ്തിയെ തുടര്‍ന്ന് ഒരു കുടുംബ തെരുവിലിറങ്ങേണ്ടി വന്ന സംഭവത്തില്‍ ഇടപെടലുമായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന് വീട് തിരികെ കൊടുക്കുമെന്നും ഇതിന് ആവശ്യമായ തുക റിസ്‌ക് ഫണ്ടില്‍ നിന്ന് കണ്ടെത്തി നല്‍കുമെന്നും വാസവന്‍ പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
‘യഥാര്‍ഥത്തില്‍ അത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതി ഉത്തരവാണെങ്കില്‍ പോലും ചെറിയ തുണ്ടം ഭൂമി ജപ്തി ചെയ്യുമ്പോള്‍ പുതിയ ഷെല്‍ട്ടര്‍ ഉണ്ടാക്കിയേ അത് ചെയ്യാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ജോയിന്റ് രജിസ്ട്രൊറെ അവിടെക്ക് പറഞ്ഞയച്ചിട്ടുണ്ട്. പാവങ്ങളാണെങ്കില്‍ ജപ്തി ചെയ്ത സ്ഥലവും വീടും തിരിച്ചുകൊടുക്കും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും’- മന്ത്രി പറഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013-ലായിരുന്നു കുടുംബം ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പ എടുത്തത്. പലിശയടക്കം അഞ്ച് ലക്ഷം രൂപയായിരുന്നു അടയ്ക്കാന്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി നടപടികള്‍ സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലായിരുന്നപ്പോഴാണ് ജപ്തി ചെയ്തതെന്ന ആരോപണവുമുണ്ട്.
മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരെ വീടിനു പുറത്താക്കിയാണ് ബാങ്ക് ഭരണസമിതി വീട് ജപ്തി ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ബാങ്ക് വീട് പൂട്ടി പോയത്. ഉടുതുണിയും ഭക്ഷണ സാധനങ്ങളും അടക്കം വീടിനുള്ളിലാക്കി സീല്‍ ചെയ്യുകയായിരുന്നു.