
തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു.
ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.