
നമ്മുടെ നാട്ടിലെ ഓലമെടച്ചിലും ഈർക്കിൽ ചീകിയെടുക്കലും കണ്ട് സായിപ്പുമാർക്ക് അമ്പരപ്പും കൗതുകവും:
സ്വന്തം ലേഖകൻ
വൈക്കം മുണ്ടാറിലെ ഗ്രാമീണ ജീവിതം തൊട്ടറിയാൻ അമേരിക്കയിൽ നിന്നെത്തിയ 60 അംഗ സംഘം ഗ്രാമീണ ജീവിതം തൊട്ടറിഞ്ഞ് മടങ്ങി.
എറണാകുളത്തുനിന്നു വന്ന അംഗ അമേരിക്കൻ സംഘം വൈക്കം തോട്ടകത്തെത്തി. അവിടെ നിന്ന് ഹൗസ് ബോട്ടിൽ കരിയാറിലൂടെയാണ് 2000 ഏക്കർ വിസ്തൃതിയുള്ള മുണ്ടാറിലെത്തിയത്. കരിയാറിലെ പ്രശാന്തതയും പുഴയുടെ ഇരു കരകളിലുമുള്ള വൃക്ഷശിഖരങ്ങളിൽ ചെക്കേറിയ പക്ഷികളും പാടശേഖരത്തിൽ കൊത്തിപ്പെറുക്കിയ കൊറ്റികളും പുഴയ്ക്ക് മീതെ ഇരതേടി താഴ്ന്നു പറന്ന പരുന്തുകളും 60 വയസ് പിന്നിട്ട സഞ്ചാരികളെ വിസ്മയിപ്പിച്ചു.
ഹൗസ് ബോട്ടിനുള്ളിൽ ഭരത നാട്യം അവതരിപ്പിച്ച പാലാ സ്വദേശി ശംഭു മോഹനനും സഞ്ചാരികളുടെ പ്രശംസ നേടി. മുണ്ടാറിലെത്തിയ സഞ്ചാരികളെ പ്രദേശവാസികളായ സ്ത്രീകൾ കുരുത്തോലയിൽ പൂക്കൾ കെട്ടിയ മാലയിട്ടാണ് സ്വീകരിച്ചത്. പ്രദേശവാസികളുടെ വീട്ടിലെത്തിയ സഞ്ചാരികൾ വീട്ടിലെ സ്ത്രീകൾ പച്ച തെങ്ങോല മെടയുന്നതും ഓലചീന്തി ഈർക്കിൽ വേർതിരിച്ചു ചൂലുണ്ടാക്കുന്നതും ഏറെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങിൻ കള്ളു ചെത്തും കയറു പിരിയും കണ്ട് ഉൾപ്രദേശത്തെ കൃഷികളും പ്രദേശവാസികളുടെ ഉപജീവനമാർഗങ്ങളും ജീവിത രീതികളും കണ്ടു മനസിലാക്കിയ സഞ്ചാരികൾ വനിതകളുടേയും പുരുഷൻമാരുടേയും ചെണ്ടമേളത്തിനൊപ്പം ചുവടുവച്ചു. പ്രദേശവാസികൾക്കൊപ്പം ആഹ്ലാദം പങ്കിട്ടു.
തെങ്ങിൽ നിന്നു വെട്ടിയിറക്കിയ ‘ഇളനീരിന്റെ തീരാ മധുരം നുകർന്ന് പുഴ, കായൽമൽസ്യ വിഭവങ്ങൾ ഉൾപ്പെട്ട വാഴഇലയിൽ വിളമ്പിയഉച്ച ഊണും കഴിച്ച് കരിയാർ കടന്ന സഞ്ചാരികൾ വളരെ സന്തോഷത്തോടെയാണ് ആലപ്പുഴയിലേയ്ക്ക് മടങ്ങിയൽ.
ബേബി നീരാളത്തിൽ, സുനീർ തലയോലപറമ്പ്, വാസുദേവൻമുണ്ടാർ, മോളി നീരാളത്തിൽ, വിജിവാസുദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള് അടക്കം സംഘടിപ്പിച്ചത്.