പ്രളയരഹിത കോട്ടയം : മുണ്ടാർ പുനർജനിക്കുന്നു

പ്രളയരഹിത കോട്ടയം : മുണ്ടാർ പുനർജനിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം : പ്രളയരഹിത കോട്ടയത്തിനായി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനായി മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെയും എൽ.ഐ.സിയുടെയും നേതൃത്വത്തതിൽ മുണ്ടാറിലേക്കുള്ള തോട് നവീകരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ ഡി. ബിജു നിർവഹിച്ചു.

കോട്ടയം സീസർ പാലസ് ഹോട്ടലിന് സമീപത്തായി ഒഴുക്ക് തടസ്സപ്പെടുത്തി തോടില്ലാതാക്കിയ പാലവും പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കി പ്രളയരഹിത കോട്ടയം സൃഷ്ടിക്കാനായി നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് മുണ്ടാർ തോട് നവീകരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.

കൂടാതെ പത്ത് ലക്ഷം രൂപ ജനങ്ങളിൽ നിന്നും സമാഹരിച്ചു ജനകീയ കൂട്ടായ്മ ചെങ്ങളം കനാൽ നവീകരിക്കുന്ന പ്രവർത്തനങ്ങൾ നേരിൽ കണ്ടു വിലയിരുത്തിയ അദ്ദേഹം അപ്പോൾ തന്നെ അത് ഇറിഗേഷൻ മന്ത്രിയെ അറിയിക്കുകയും ചെയ്തു.

എൽ.ഐ.സിക്കൊപ്പം വിവിധ സ്ഥാപനങ്ങളും നവീകരണ പ്രവർത്തങ്ങളിൽ സഹകരിക്കുന്നു. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, ചെറുകിട ജലസേചന വകുപ്പ് അസി.എക്സി.എൻഞ്ചിനിയർമാരായ ആർ. സുശീല, ബിനു ജോസ്, അസി.എൻഞ്ചിനീയർ വി.സി ലാൽജി,

ഓവർസിയർ രാജേഷ് കെ.ആർ, എൽ.ഐസി ഉദ്യോഗസ്ഥരായ ഒ.എസ് ഡിപ്പാർട്ട്മെൻ്റ് മാനേജർ ഉഷ ആർ, എച്ച്.ജി.എ ബാലകൃഷ്ണൻ റ്റി , എ.എ.ഒ ജോർജ് കെ.സി, ജനകീയ കൂട്ടായ്മ അംഗങ്ങളായ ഡോ.ജേക്കബ് ജോർജ്, മുഹമ്മദ് സാജിദ്, കെ.എം സിറാജ്, കമലാസനൻ, സി.റ്റി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.