play-sharp-fill
പാലാ മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് ദേവാലയം ലോക്ഡൗൺ കാലത്തെ ഹരിത വിപ്ലവത്തിലൂടെ മാതൃക ആകുന്നു

പാലാ മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് ദേവാലയം ലോക്ഡൗൺ കാലത്തെ ഹരിത വിപ്ലവത്തിലൂടെ മാതൃക ആകുന്നു

സ്വന്തം ലേഖകൻ

പാലാ: കരൂർ പഞ്ചായത്തിന്റെയും പാലാ നഗരസഭയുടെയും അതിർത്തികൾ പങ്കിടുന്ന മുണ്ടാങ്കൽ സെന്റ്.ഡൊമിനിക്‌സ് ദേവാലയം ലോക്ഡൗൺ കാലത്തെ ഹരിത വിപ്ലവത്തിലൂടെ മാതൃക ആകുന്നു.

ഇടവകയിലെ വീടുകളെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപതർ ആക്കുന്നതിനും യുവാക്കളെ കൃഷിയിലേക്ക് ഇറക്കുന്നതിനും ആയി പള്ളി വികാരി മാത്യു കിഴക്കേയരഞ്ഞാണിയിലിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജങ്ങൾ 300 ഗ്രോബാഗുകളിൽ ജൈവ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറികൃഷിയുടെ പ്രാധാന്യം നാടാകെ എത്തിക്കുവാനായി പച്ചക്കറികൃഷി പള്ളിയിൽ മാത്രം ഒതുക്കാതെ ജാതിമതഭേദമന്യേ ഇടവക അതിർത്തിയിലെ താല്പര്യമുള്ള എല്ലാവർക്കും പാവൽ, പടവലം, വഴുതന, തക്കാളി തുടങ്ങിയവയിൽ നിന്നും ഇരുപതു തൈകൾ വീതം സൗജന്യമായി നൽകി ലോക്ഡൗൺ കാലത്ത് മാതൃകയാവുകയാണ് ഈ ദേവാലയം.

തൈകൾ വാങ്ങിയവർക്കായി അടുക്കളത്തോട്ട മത്സരവും നടത്തുന്നു. മത്സരത്തിനായി ഇതിനകം 160 പേർ രജിസ്റ്റർ ചെയ്തു. പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഹരിത കേരളം റിസോഴ്സ് പേഴ്സൺമാരും പ്രവർത്തിക്കുന്നു.

പള്ളിക്കു സമീപമായി പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക്‌തല സ്വകാര്യ നഴ്സറിയിൽ നിന്നാണ് തൈകൾ ഉല്പാദിപ്പിക്കുന്നത്. ഹരിത കേരളം മിഷന്റെ ലക്ഷ്യങ്ങളിൽ ഒന്നായ ഭക്ഷ്യസുരക്ഷ ജില്ലാ മിഷൻ്റെ ഇടപെടലിലൂടെ ഇവിടെ നടപ്പിലാകുകയാണ്. ഹരിത കേരളം മിഷന്റെ എല്ലാവിധ പിന്തുണയും ലഭിക്കുമെന്ന് ജില്ലാ മിഷനിൽ നിന്നും അറിയിച്ചു.

ഹരിത ഇടവക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നടക്കുന്ന ഈ പ്രവർത്തനങ്ങളുടെ ഉദ്ഘടാനം പള്ളി വികാരി ബഹു. മാത്യു കിഴക്കേയരഞ്ഞാണിയിൽ അച്ചൻ എസ്എംവൈഎം പ്രസിഡന്റ് തോമസ്കുട്ടിക്കു തൈ നൽകികൊണ്ട് നിർവഹിച്ചു. ഹരിഹ കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അമ്മു മാത്യു, നഴ്സറി ഓണർ ജോണി മേടക്കൽ, പള്ളി കമ്മറ്റി അംഗം ജോണി തെരുവിൽ തുടങ്ങിയവർ പങ്കെടുത്തു.