വിദേശത്ത് ജോലി വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

മുണ്ടക്കയം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ അനീഷ് (40) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം വഴി പൊന്തൻപുഴ സ്വദേശിനിയായ വീട്ടമ്മയ്ക്ക് യുകെയിൽ ജോലിക്കായി വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പലപ്പോഴായി 14 ലക്ഷത്തോളം രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മക്ക്‌ ഇവർ വ്യാജ വിസ നൽകി കബളിപ്പിച്ചു.

 

പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയെന്ന് പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group