
മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രം അടിച്ചു തകർക്കുകയും ഉടമയ്ക്കെതിരെ വധശ്രമം നടത്തുകയും ചെയ്തു; പ്രതി കൊക്കയാർ വെoബ്ലി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെ അറസ്റ്റ് ചെയ്ത് മുണ്ടക്കയം പോലീസ്
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം അടിച്ചു തകർക്കുകയും ഉടമയ്ക്കെതിരെ വധശ്രമം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊക്കയാർ വെമ്പ്ളി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിക്കാനത്ത് ഇയാൾക്കെതിരെ പോലീസിന് നൽകാൻ പരാതി തയ്യാറാക്കി നൽകിയതിനാണ് സ്ഥാപനത്തിനുള്ളിൽ കയറി അതിക്രമം കാണിച്ചതെന്നു പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു പ്രതിയെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0