മുണ്ടക്കയം ചിറ്റടിയ്ക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ എതിരെ വന്ന ബൈക്കിലും നിർത്തിയിട്ട കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
മുണ്ടക്കയം: ദേശീയപാത 183ല്‍ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം
ഉണ്ടായത്.
കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയക്കേയ്ക്ക് വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു .
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോളിന് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുന്ന വഴി മരണപ്പെടുകയായിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0