play-sharp-fill
മുണ്ടക്കയത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടു

മുണ്ടക്കയത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടു

മുണ്ടക്കയം : വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടതായി പരാതി. അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന സെക്രട്ടറി വയലുങ്കല്‍ വി.പി ബാബുവിന്റെ സ്‌കൂട്ടറാണ് കത്തി നശിച്ചത്.

മടുക്ക കോസടിയില്‍ ശനിയാഴ്ച രാത്രി 12.50 ഓടെയായിരുന്നു സംഭവം. തൊടുപുഴയില്‍ ഒരു യോഗം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു തീപിടിത്തം. സീറ്റ് ഉള്‍പ്പെടുന്ന ഭാഗം പൂർണമായും കത്തി നശിച്ചു. ഇത് സംബന്ധിച്ച്‌ ബാബു മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കി. എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന് അഖില തിരുവിതാംകൂർ മലഅരയ മഹാസഭയും ആവശ്യപ്പെട്ടു.